ന്യൂഡല്‍ഹി : ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഋഷഭ് പന്തും അമ്പാട്ടി റായിഡുവും പുറത്തായപ്പ...
ന്യൂഡല്‍ഹി : ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഋഷഭ് പന്തും അമ്പാട്ടി റായിഡുവും പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പറായി എംഎസ് ധോണിയെ തന്നെ നിയോഗിച്ചു.
15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പന്തിനു പകരം ദിനേശ് കാര്‍ത്തികിനാണ് സ്ഥാനം കിട്ടിയത്. ടീമില്‍ സ്ഥാനം കിട്ടുമോ എന്ന് സംശയത്തിലായിരുന്നു വിജയശങ്കര്‍, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് പ്രവേശനം ലഭിച്ചു.
മുന്‍ ദേശീയ താരം എം എസ് കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. സരണ്‍ദീപ് സിംഗ്, ദെബാങ് ഗാന്ധി, ജിതിന് പരഞ്ജ്പയ്, ഗഗന് കോഡ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. മേയ് 30 മുതല്‍ ജൂലായ് 14 വരെയാണ് ലോകകപ്പ്.
ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, മഹേന്ദ്രസിംഗ് ധോണി (വിക്കറ്റ് കീപ്പര്‍), കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ.
Keywords: India, World Cup Squad, Virat Kohli
COMMENTS