തനിക്കൊരു മകളുണ്ടെന്നും അവള്‍ സ്വന്തം രക്തം തന്നെയാണെന്നും വെളിപ്പെടുത്തി നടി രേവതി. മകളെക്കുറിച്ച് ആദ്യമായാണ് രേവതി വെളിപ്പെടുത്തുന്നത്....
തനിക്കൊരു മകളുണ്ടെന്നും അവള്‍ സ്വന്തം രക്തം തന്നെയാണെന്നും വെളിപ്പെടുത്തി നടി രേവതി. മകളെക്കുറിച്ച് ആദ്യമായാണ് രേവതി വെളിപ്പെടുത്തുന്നത്.
ഒരു അഭിമുഖത്തിലാണ് രേവതി മകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അഞ്ചര വയസ്സുള്ള മകള്‍ മഹിയുടെ ചിത്രവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. എനിക്കും സ്‌നേഹിക്കാന്‍ ഒരാള്‍ വേണം. ഒരു കുട്ടി വേണമെന്ന ആഗ്രഹം കുറേക്കാലമായി ഉണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് ആ ആഗ്രഹം നിറവേറ്റാന്‍ ധൈര്യം വന്നത്. എന്റെ രക്തം തന്നെയാണ് ഇവള്‍. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ, രേവതി അഭിമുഖത്തില്‍ പറയുന്നു.
കുഞ്ഞിനെ ദത്തെടുത്തതാണെന്നും വാടക ഗര്‍ഭത്തിലുണ്ടായതാണെന്നുമെല്ലാം പലരും പറയുന്നുണ്ട്. അതെന്തായാലും ഒരു കാര്യം തുറന്നുപറയാം, ഇവള്‍ എന്റെ രക്തം തന്നെയാണ്. കുട്ടിക്ക് അഞ്ചര വയസ്സായെന്നും അവള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്നും അവളുടെ എല്ലാ കാര്യങ്ങളും താനും തന്റെ അച്ഛനമ്മമാരും ചേര്‍ന്നാണ് ചെയ്യുന്നതെന്നും രേവതി പറഞ്ഞു.
കുഞ്ഞിനൊപ്പം അവളുടെ സന്തോഷങ്ങള്‍ നടപ്പാക്കി കൊടുക്കുക, കാട്ടിലായാലും കടല്‍ കാണാന്‍ ആയാലും അവളുടെ ഒപ്പം പോവുക ഇവയൊക്കെയാണ് തന്നെ ഇപ്പോഴത്തെ പ്രധാന ജോലികളെന്നും രേവതി പറയുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും സഹായം ഉള്ളതുകൊണ്ട് കുഞ്ഞിനെ വളര്‍ത്താന്‍ പ്രയാസമില്ല. അച്ഛനും അമ്മയ്ക്കും 80 വയസ്സ് കഴിഞ്ഞു. കുഞ്ഞു വന്നതോടെ അവര്‍ക്ക് കുറേക്കാലം കൂടി ജീവിക്കണമെന്ന ആഗ്രഹം ശക്തമായിട്ടുണ്ട്.
നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്തുവന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്നു വലുതാകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്ത താണെന്നും രേവതി പറയുന്നു. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും സ്വാഭാവികമായല്ല സംഭവിച്ചത്. എല്ലാറ്റിനും ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ മഹിയെ കിട്ടിയതു മുതല്‍ വലിയ സമാധാനമാണ് അനുഭവിക്കുന്നത്. അവള്‍ വലുതായി കഴിഞ്ഞാല്‍ വീണ്ടും സിനിമയില്‍ സജീവമാകുമെന്നും നടി പറയുന്നു.
ഭര്‍ത്താവ് സുരേഷ് മേനോനുമായി രേവതി പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. ഇതിനിടയിലാണ് ഇപ്പോള്‍ കുഞ്ഞുള്ള കാര്യം അവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
എനിക്കും സ്‌നേഹിക്കാന്‍ ഒരാള്‍ വേണമെന്ന തോന്നല്‍ കുറേക്കാലമായുണ്ട്. അത് നടപ്പാക്കാന്‍ ധൈര്യം വന്നപ്പോള്‍ അത് ചെയ്തു. ബാക്കി കാര്യങ്ങളെല്ലാം സ്വകാര്യമായിരിക്കട്ടെ, രേവതി പറഞ്ഞു നിര്‍ത്തുന്നു.

COMMENTS