ചെന്നൈ: കേരള- തമിഴ്നാട് -ആന്ധ്ര തീരങ്ങളില്‍ ഭീതി വിതച്ച ഫാനി ചുഴലിക്കാറ്റ് കാറ്റ് തീരം വിട്ട് അകന്നു പോകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന...
ചെന്നൈ: കേരള- തമിഴ്നാട് -ആന്ധ്ര തീരങ്ങളില്‍ ഭീതി വിതച്ച ഫാനി ചുഴലിക്കാറ്റ് കാറ്റ് തീരം വിട്ട് അകന്നു പോകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്.
ചെന്നൈയില്‍ നിന്ന് 1100 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഇപ്പോള്‍ ഇപ്പോള്‍ ഫാനിയുടെ സ്ഥാനം. നിലവില്‍ വേഗം 90 കിലോമീറ്ററാണ്. ഇത് 110 കിലോമീറ്ററിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ 150 കിലോമീറ്റര്‍ വരെ വേഗം ആര്‍ജ്ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ഫാനി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാറ്റിന്റെ ഗതി മാറിയത് തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ആശ്വാസം നല്‍കുന്നുണ്ട്. എന്നാലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ പല ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
ഇപ്പോഴത്തെ നിലയില്‍ കാറ്റ് കരയിലേക്ക് എത്തുമ്പോള്‍ കൊടും നാശത്തിനു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. കനത്തമഴ പ്രതീക്ഷിക്കാം. എന്നാല്‍ ആന്ധ്രയുടെ തീരങ്ങളില്‍ കാറ്റ് നാശം വിതയ്ക്കാന്‍ ഇപ്പോഴും സാധ്യത ബാക്കിനില്ക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്കു കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Cyclone, Fanny, Kerala, Tamil Nadu, Andhra
COMMENTS