തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരന് അറസ്റ്റില്‍. വിമാന...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരന് അറസ്റ്റില്‍. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരന് അനീഷാണ് പത്തു കിലോ സ്വര്‍ണ്ണവുമായി സി.ഐ.എസ്.എഫിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും പത്തു കിലോ സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് സ്വര്‍ണ്ണം എങ്ങനെ കിട്ടി എന്ന വിവരങ്ങളൊക്കെ അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Airport, Caught, 10 kg gold, Today

COMMENTS