തൃശൂര്‍: തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുവേണ്ടി വോട്ടുചോദിച്ചതിന് നടന് ബിജു മേനോനു നേരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം സഹപ്...
തൃശൂര്‍: തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുവേണ്ടി വോട്ടുചോദിച്ചതിന് നടന് ബിജു മേനോനു നേരെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം സഹപ്രവര്ത്തകന് കൂടിയായ സുരേഷ്ഗോപിക്കുവേണ്ടി വോട്ടു ചോദിക്കാന്‍ ബിജു മേനോന് മറ്റു താരങ്ങള്‍ക്കൊപ്പം പൊതുവേദിയിലെത്തിയിരുന്നു.
ആ സമയത്ത് സുരേഷ്ഗോപിയെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് തൃശൂരിന്റെ ഭാഗ്യമാണെന്നും ഇതുപോലൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
ബിജു മേനോന് മതേതര വിശ്വാസികളായ ജനങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനമുണ്ടെന്നും അതു കളഞ്ഞുകുളിക്കരുതെന്നുമാണ് ആരാധകര്‍ അറിയിക്കുന്നത്.
എന്നാല്‍ ഇതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗവുമുണ്ട്. ഒരു സഹപ്രവര്ത്തകന് വേണ്ടി വോട്ടു ചോദിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നാണ് അവരുടെ വാദം.
Keywords: Election, Biju Menon, Suresh Gopi, Social media

COMMENTS