തിരുവനന്തപുരം: ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ മൊഴി അന്വേഷണസ...
തിരുവനന്തപുരം: ടിവി 9 ചാനല്‍ പുറത്തുവിട്ട ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ എം.കെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡി.സി.പി പി.വാഹിദിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
രാഘവന് നല്കിയ പരാതിയുടെയും എല്‍.ഡി.എഫ് നല്കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടത്തിയത്. ഇതോടൊപ്പം ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടറുടെയും മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തും.
അതേസമയം തനിക്കെതിരായ ആരോപണത്തില്‍ ഇനിയെല്ലാം ജനകീയ കോടതി തീരുമാനിക്കുമെന്ന് എം.കെ രാഘവന് വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ അന്വേഷണം നടക്കണമെന്നും ഇതില്‍ തന്റെ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: M.K Raghavan, Election, Candidate, Kozhikode

COMMENTS