തിരുവനന്തപുരം: കാസര്‍കോട്ട് നടന്ന കള്ളവോട്ടിനെ കുറിച്ചുള്ള ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ റിപ്പോര്‍ട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീ...
തിരുവനന്തപുരം: കാസര്‍കോട്ട് നടന്ന കള്ളവോട്ടിനെ കുറിച്ചുള്ള ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ റിപ്പോര്‍ട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്ക് വിടും. കഴിഞ്ഞ ദിവസം കള്ള വോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകുമെന്നും കളക്ടര്‍മാരോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കിയിരുന്നു.
അദ്ദേഹം ഇന്നു തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിടുമെന്നാണ് സൂചന. കണ്ണൂരും കാസര്‍കോട്ടും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നതിന്റെ പിന്നാലെ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രിസൈഡിങ് ഓഫീസറെയും വെബ് കാമറയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ബൂത്ത് തലത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും നേരിട്ടു വിളിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളവോട്ട് നടന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ഈ സംഭവത്തിലെ തുടര്‍നടപടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കും.
Keywords: Bogus vote, Kannur & Kasarkode, Election, Central election commission, Today

COMMENTS