തിരുവനന്തപുരം : ആവേശം അലതല്ലിയ തിരഞ്ഞെടുപ്പിന് പ്രചരണത്തിന് കൊട്ടിക്കലാശം. കേരളത്തിൽ പലയിടത്തും സംഘർഷം . സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ...
തിരുവനന്തപുരം : ആവേശം അലതല്ലിയ തിരഞ്ഞെടുപ്പിന് പ്രചരണത്തിന് കൊട്ടിക്കലാശം. കേരളത്തിൽ പലയിടത്തും സംഘർഷം .
സംഘർഷം രൂക്ഷമായതിനെ തുടർന്ന് വടകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 23ന് വൈകുന്നേരം 6:00 മുതൽ 24ന് രാത്രി 10 മണി വരെയാണ് നിരോധനാജ്ഞ.
ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനും അനിൽ അക്കര എംഎൽഎയ്ക്കും കല്ലേറിൽ പരിക്കേറ്റു . ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപ്തി കുറച്ചുകൊണ്ട് എഐസിസി അംഗം എ കെ ആൻറണി നയിച്ച റോഡ് ഷോ സിപിഎം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
തൻറെ ജീവിതത്തിലെ കറുത്ത ദിനം എന്നാണ് ഈ സംഭവത്തെക്കുറിച്ച് സ്ഥാനാർത്ഥി ശശിതരൂർ പ്രതികരിച്ചത്. വടകരയിൽ എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായി .
കരുനാഗപ്പള്ളിയിൽ ബിജെപി- സിപിഎം സംഘർഷമുണ്ടായി. തിരുവല്ലയിൽ എൽഡിഎഫ് -എൻഡിഎ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായപ്പോൾ പൊലീസിന് ഇടപെടേണ്ടിവന്നു .
തൊടുപുഴയിലും നെടുങ്കണ്ടത്തും യുഡിഎഫ് -എൽഡിഎഫ് സംഘർഷമുണ്ടായി . എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് എൽഡിഎഫ് -എസ്ഡിപിഐ സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.
കണ്ണൂരിലെ മട്ടന്നൂരിൽ സംഘർഷം ഒഴിവാക്കാനായി പോലീസ് ഗ്രനേഡ്പ്രയോഗിച്ചു . കാസർകോട്ടെ പഴയങ്ങാടിയിൽ സംഘർഷത്തിനിടെ എസ് ഐക്ക് പരിക്കേറ്റു.
പരസ്യപ്രചാരണം ഇന്ന് അവസാനിച്ചതോടെ നാളത്തെ ദിവസം നിശ്ശബ്ദ പ്രതികരണത്തിനുള്ളതാണ് . ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.

COMMENTS