ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിന്റെ അഭിനയം കണ്ടുപഠിക്കാനും തയ്യാറായി തമിഴ്നാടിന്റെ പ്രിയനടന് വിജയ് സ...
ഹൈദരാബാദ്: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിന്റെ അഭിനയം കണ്ടുപഠിക്കാനും തയ്യാറായി തമിഴ്നാടിന്റെ പ്രിയനടന് വിജയ് സേതുപതി. മോഹന്‍ലാലിന് ലോകമെങ്ങും ആരാധകരുണ്ട്. ഇപ്പോള്‍ പരസ്യമായി താനും കടുത്ത ആരാധകനാണെന്ന് തെളിയിച്ചിരിക്കുകയാണ് വിജയ് സേതുപതി.
ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന പ്രിയദര്ശന് ഫിലിം മരയ്ക്കാറിന്റെ സെറ്റിലാണ് അദ്ദേഹം എത്തിയത്. റാമോജിയില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ അദ്ദേഹം മോഹന്‍ലാല്‍ സ്ഥലത്തുണ്ടെന്നറിഞ്ഞ് കാണാനെത്തുകയായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കലാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
റാമോജിയില്‍ വച്ച് വിജയ് സേതുപതിയെ കണ്ടപ്പോള്‍ സംസാരത്തിനിടെ മരയ്ക്കാറിന്റെ ഷൂട്ടിംഗ് നടക്കുന്ന കാര്യം പറഞ്ഞു. അപ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ കാണണമെന്ന ആവശ്യമുന്നയിച്ചെന്നും ഇപ്പോള്‍ ഫ്രീയാണ് കാരവാനില്‍ വച്ച് കാണാമെന്ന് അറിയിച്ചെങ്കിലും അവിടെവച്ചല്ല കാണേണ്ടതെന്നും അദ്ദേഹത്തിന്റെ അഭിനയമാണ് കാണേണ്ടതെന്നും അറിയിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം അഭിനയത്തിന്റെ സര്‍വകലാശാലയാണെന്നും വിജയ് സേതുപതി വ്യക്തമാക്കുകയായിരുന്നു. സെറ്റില്‍ എല്ലാവരും കേള്‍ക്കെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തുടര്‍ന്ന് കുറെ നേരം മോഹന്‍ലാലിന്റെ അഭിനയം കണ്ടിരിക്കുകയും സംവിധായകനൊപ്പം മോണിറ്ററിന്റെ മുന്നിലിരിക്കുകയും ചെയ്ത ശേഷമാണ് വിജയ് സേതുപതി അവിടെ നിന്നും മടങ്ങിയത്.

COMMENTS