ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കും ഒടുവില്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡത്തില്‍ മത്സരിക്കുമ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കും ഒടുവില്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡത്തില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിര്‍ണ്ണായക തീരുമാനം അറിയിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ യുപിയിലെ അമേഠിയിലും മത്സരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന പരിഗണനയിലാണ് വയനാടിന് നറുക്ക വീണത്.
ദക്ഷിണിന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിലും കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കേരള, കര്‍ണ്ണാടക, തമിഴ്നാട് പിസിസികള്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും അനുയോജ്യമായ മണ്ഡലം എന്ന വിലയിരുത്തലിലാണ് രാഹുല്‍ വയനാട് തിരഞ്ഞെടുത്തത്.
ദിവസങ്ങള്‍ക്കു മുമ്പ് പത്തനംതിട്ടയിലെ റാന്നിയില്‍ വച്ച് ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. ഇതിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും രംഗത്തുവന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും നല്‍കിയില്ല.
വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദങ്ങളും ഉണ്ടാക്കി. വിമര്‍ശനവുമായി ഇടതുപാര്‍ട്ടികളും ബിജെപിയും രംഗത്തെത്തി.
എന്നാല്‍, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കും എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Sumamry: Rahul Gandhi will contest from Wayanad.

COMMENTS