കൊല്ലം: ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് സ്കൂള്‍ രേഖ. സ്കൂള്‍ രേഖപ്രകാരം ...
കൊല്ലം: ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് സ്കൂള്‍ രേഖ.
സ്കൂള്‍ രേഖപ്രകാരം പെണ്‍കുട്ടിയുടെ ജനനതീയതി 17.9.2001 ആണ്. ഇതോടെ, പ്രതിസ്ഥാനത്തുള്ള മുഹമ്മദ് റോഷനെതിരെ ചുമത്തിയ പോക്സോ കേസ് നിലനില്‍ക്കുമെന്നു പൊലീസ് വ്യക്തമാക്കി.
ഓച്ചിറ പള്ളിമുക്കില്‍ ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനി ദമ്പതികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. പൊലീസിന്റെ ഷാഡോ സംഘം ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെയും കൊണ്ട് റോഷന് ഈ മാസം 18ന് രാത്രി എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോയി. പൊലീസ് പിന്നാലെയുണ്ടെന്നു മനസ്സിലാക്കി ബംഗളൂരുവില്‍ നിന്നു രാജസ്ഥാനിലേക്ക് പോയി. അവിടെനിന്നു മഹാരാഷ്ട്രയിലെത്തി.
തട്ടിക്കൊണ്ടുപോയതു നാലംഗ സംഘമായിരുന്നു. ഇവരില്‍ ഓച്ചിറ പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (21 ), ചങ്ങന്‍കുളങ്ങര തണ്ടാശേരി തെക്കതില്‍ വിപിന്‍ (18), മേഴൂത്തറയില് പ്യാരി (19) എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
COMMENTS