ദുബായ്: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഭീകരരാഷ്ട്രമായ പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി നിരാകരിച്ചു. രാജ്യങ്ങ...
ദുബായ്: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഭീകരരാഷ്ട്രമായ പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി നിരാകരിച്ചു.
രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം ബന്ധം തങ്ങളുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്ന് ഐസിസി ചൂണ്ടിക്കാട്ടി.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ ഐസിസിക്കും അംഗരാജ്യങ്ങള്‍ക്കും കത്തെഴുതിയത്.
ഇത്തരം വിഷയങ്ങളില്‍ ഭരണകൂടങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാനാവുന്നതെന്നും ഐസിസിക്കു യാതൊരു പങ്കുമില്ലെന്നുമാണ് ഇന്ത്യന്‍ കായിക സംഘടനയ്ക്കു കിട്ടിയിരിക്കുന്ന മറുപടി.
ഇക്കാര്യം തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ഒരു സാധ്യത പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ബിസിസിഐ പ്രതികരിച്ചു.
ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐസിസി യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ബിസിസിഐക്കായി യോഗത്തില്‍ പങ്കെടുത്തത്.
വരുന്ന ജൂണ്‍ പതിനാറിനാണ് ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരം.
COMMENTS