ലണ്ടന്‍: കോടതി ഉത്തരവു പ്രകാരം ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്ത ഇന്ത്യയിലെ വായ്പ തട്ടിപുകാരന് നീരവ് മോഡിക്ക് ജാമ്യം നിഷേധിച്ചു. ഈ മാസം ...
ലണ്ടന്‍: കോടതി ഉത്തരവു പ്രകാരം ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്ത ഇന്ത്യയിലെ വായ്പ തട്ടിപുകാരന് നീരവ് മോഡിക്ക് ജാമ്യം നിഷേധിച്ചു. ഈ മാസം 29 നായിരിക്കും മോഡിയുടെ ജാമ്യാപേക്ഷ ഇനി പരിഗണിക്കുകയെന്നു വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വ്യക്തമാക്കി.
ഇതോടെ, മോഡിക്ക് തത്കാലം പുറത്തിറങ്ങാനാവില്ല. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പാണ് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം.
കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരിയായ മോഡിയെ വിട്ടുകിട്ടാനായി ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ പ്രകാരമാണ് ഇയാളെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പണവുമായി രാജ്യം വിട്ട മോഡി ലണ്ടനില്‍ ആഡംബര വില്ല പണിയുന്നതും പുതിയ വജ്ര വ്യാപാരം തുടങ്ങിയതും ടെലിഗ്രാഫ് പത്രമാണ് പുറത്തുകൊണ്ടുവന്നത്. ഇതാണ് മോഡിയുടെ അറസ്റ്റിലേക്കു വഴിവച്ചത്.
മോഡിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നു വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഇയാള്‍ അറസ്റ്റിലാക്കാനായത് ബിജെപിക്ക് തിരഞ്ഞെടുപ്പു കാലത്ത് വലിയ ആശ്വാസവും രാഷ്ട്രീയ ആയുധവുമാണ്.
Keywords: Neerav Modi, PNB, London, Arrest, Scam, Loan
COMMENTS