വര്‍ക്കല: സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുത്താന താഹ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
വര്‍ക്കല: സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുത്താന താഹ അന്തരിച്ചു. 72 വയസായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ രാവിലെ പതിനൊന്നരയോടെ നടത്തി.
ശ്രീനാരയണ ഗുരുവിന്റെ ദര്‍ശനങ്ങളും ഇസ്ളാം മതവും തമ്മിലുള്ള സാദാത്മ്യത്തെ അടിസ്ഥാനമാക്കി ഏറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങി ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ സാക്ഷരതാപ്രസ്ഥാനത്തിനു സര്‍ക്കാര്‍ രൂപം കൊടുക്കുന്നതിനു വളരെ മുന്‍പേ തന്നെ പട്ടിജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു സാക്ഷരത പകര്‍ന്നുകൊടുക്കുന്നതിനായി ഏറെ യത്നിച്ചിട്ടുള്ള വ്യക്തിയാണ്. ഇത്തരത്തില്‍ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നു.
പരേതയായ നുജുമയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍, സോജ, ഫിര്‍ദൗസ് കായല്‍പ്പുറം (ചന്ദ്രിക ദിനപത്രം), തൗഫീഖ്, അക്ബര്‍. മരുമക്കള്‍: ഇല്യാസ് മുഹമ്മദ്, നിഷ.
COMMENTS