തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സം...
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സംഭവത്തില്‍ പൊലീസ് ഇടപെടല്‍ വൈകിയതിനാണ് കേസെടുത്തത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഈ കേസ് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം മണക്കാട് സ്വദേശി അനന്തു ഗിരീഷിന്റെ (20) മൃതദേഹമാണ് കഴിഞ്ഞ ദിവസം കരമനയില്‍ പൊന്തക്കാട്ടില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അനന്തുവിനെ സഞ്ചരിച്ചിരുന്ന ബൈക്ക് ഉള്‍പ്പടെ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഈ സംഭവം അറിയിച്ചിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് ദൃക്സാക്ഷികളും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന്മേലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
Keywords: Murder, Thiruvananthapuram, Police, Anandu Gireesh

COMMENTS