വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാ...
വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്നു പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്നലെ രാത്രി ഒമ്പതരയോടെ, വൈത്തിരിയില്‍ ദേശീയപാതയ്ക്കു സമീപത്തെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ പണം വാങ്ങാനെത്തിയ മാവോയിസ്റ്റുകളെ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്.
സബ് കളക്ടര്‍ എന്‍എസ്കെ രമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അഞ്ചു പേരാണ് മാവോയിസ്റ്റു സംഘത്തിലുണ്ടായിരുന്നത്. ഇവരുമായി വെളുപ്പിനു നാലു മണിവരെ വെടിവയ്പ്പ് ഇടവിട്ടു തുടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
ജലീലിനെ കൂടാതെ ഒരാള്‍ക്കു കൂടി വെടിയേറ്റെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ ഉള്‍വനത്തിലേക്കു കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പൊലീസുമെത്തി തിരച്ചില്‍ തുടരുകയാണ്.
ഇതിനിടെ കണ്ണൂര്‍ റേഞ്ച് ഐജി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി യോഗം ചേരുകയാണ്. മാവോയിസ്റ്റുകളെ തിരയുന്നതിനുള്ള തന്ത്രത്തിന് യോഗത്തില്‍ രൂപം നല്‍കും.
രാത്രി റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്കാന് ഉടമ വിസമ്മതിച്ചപ്പോള്‍ വാക്കുതര്‍ക്കമായി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ മാവോയിസ്റ്റുകളെ തിരിച്ചറിയുകയും പൊലീസിന്റെ സായുധ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ അറിയിക്കുകയുമായിരുന്നു. തണ്ടര്‍ ബോള്‍ട്ട് കുതിച്ചെത്തിയതോടെ വെടിവയ്പ്പാരംഭിച്ചു.
തൊട്ടടുത്തു സുഗന്ധഗിരി കുന്നില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വൈത്തിരി മേഖലയില്‍ കുറച്ചുനാളായി മാവോയിസ്റ്റു സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് ജാഗ്രതയിലായിരുന്നു.
Keywords: Moist, Police, Crime, Encounter, Kannur, CP Jaleel
COMMENTS