ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് തീരുമാനിച്ചു. കെ.മുരളീധരന് വടകരയിലെ കോണ...
ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് തീരുമാനിച്ചു. കെ.മുരളീധരന് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഈ തീരുമാനത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി.
വടകരയില്‍ പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇവിടെ വിജയസാധ്യത കുറഞ്ഞ ആള് വന്നാല്‍ വടക്കന്‍ ജില്ലകളിലെ മറ്റു മണ്ഡലങ്ങളെയും ഇതു ബാധിക്കും എന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കെ.മുരളീധരന്റെ പേര് ഉയര്‍ന്നു വന്നത്.
ഇതോടെ വയനാട്ടില്‍ ടി.സിദ്ധിഖ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിങ്ങനെ പ്രഖ്യാപിക്കാതിരുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഔദ്യോഗികമായി ഇന്നു വൈകിട്ടോടെ പ്രഖ്യാപിക്കും.
Keywords: K.Muraleedharan, Congress, Candidate, Vadakara

COMMENTS