കിഴക്കമ്പലം ട്വന്റി 20 കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി അഴിമതിക്കെതിരേ പോരാടുക ലക്ഷ്യം കൊച്ചി: ഐപിഎസ് രാജിവച്ച് ഡിജിപി ജേക്കബ് തോമസ്...
കിഴക്കമ്പലം ട്വന്റി 20 കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായി അഴിമതിക്കെതിരേ പോരാടുക ലക്ഷ്യംകൊച്ചി: ഐപിഎസ് രാജിവച്ച് ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നു സൂചന.
ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ഥിയായിട്ടു രംഗത്തു വരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നറിയുന്നു.
ട്വന്റി 20 കൂട്ടായ്മയാണ് കിഴക്കന്പലം പഞ്ചായത്ത് ഭരിക്കുന്നത്. ഈ കൂട്ടായ്മയുടെ ഭാഗമായി നിന്നാല്‍ നല്ലൊരളവു വോട്ടു കിട്ടുമെന്നാണ് പ്രതീക്ഷ.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. സര്‍വീസില്‍ യുഡിഎഫ് സര്‍ക്കാരിനോടു പിണങ്ങി ഇടതു പക്ഷ കാലത്ത് വിജിലന്‍സ് മേധാവിയായെങ്കിലും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുമായി ഇടഞ്ഞു.
അഴിമതിക്കെതിരെ പോരാടുന്നതിനു വേണ്ടിയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു. ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലാണ്.
ഓഖി ദുരിതാശ്വാസം പാളം തെറ്റിയതിന് ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്പെന്ഷന്. സര്‍ക്കാരിനോട് അനുവാദം ചോദിക്കാതെ പുസ്തകം എഴുതിയതിന് ആറു മാസത്തിനുശേഷം വീണ്ടും സസ്പെന്ഷന് കിട്ടി.
തുറമുഖ ഡയറക്ടറായിരിക്കുമ്പോള്‍ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ട് മൂന്നാമതും സസ്പെന്‍ഷനിലായി.
അഴിമതിക്കേസില്‍ അന്വേഷണം തീരുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ, മാന്യമായി സര്‍വീസില്‍ തിരിച്ചുകയറി പെന്ഷന് വാങ്ങാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജേക്കബ് തോമസ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
Keywords: Jacob Thomas, Kerala Police, Chalakkudy, Kizhakkambalam , Loksabha Polls 2019
COMMENTS