അഹമ്മദ് നഗര്‍: പതിനേഴുകാരിയെ അച്ഛന് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. സഹപാഠിയെ ...
അഹമ്മദ് നഗര്‍: പതിനേഴുകാരിയെ അച്ഛന് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. സഹപാഠിയെ പ്രണയിച്ച കുറ്റത്തിനാണ് ചോണ്ഡി ഗ്രാമത്തില്‍ കൗമാരക്കാരിയുടെ ജീവനെടുത്തത്.
സഹപാഠിയുമായി പെണ്‍കുട്ടി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതും ഒരുമിച്ച് ബൈക്കില്‍ കോളജില്‍ പോകുന്നതും അച്ഛന് വിലക്കി. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതില്‍ പ്രകോപിതനായാണ് മകളെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മാവന്മാരുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു. പിന്നീട് പെണ്‍കുട്ടിയെ കാണ്മാനില്ലെന്നു കാട്ടി പൊലീസില്‍ പാരാതി നല്കി.
പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ ജലാശയത്തില്‍ സഹോദരി കണ്ടു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊലപാതകത്തിനു പിന്നിലുള്ളവരെ പൊലീസ് കണ്ടെത്തിയത്.
Sumamry:Honour killing in Maharashtra. Father was arrested.
COMMENTS