പനജി: ബിജെപിയുടെ കരുത്തനായ നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദം ബാ...
പനജി: ബിജെപിയുടെ കരുത്തനായ നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു.
പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. അമേരിക്കയിലും ഇന്ത്യയിലുമായി ചികിത്സ തുടരുകയായിരുന്നു.
നാലു തവണ മുഖ്യമന്ത്രിയായി. നരേന്ദ്രമോഡി സര്‍ക്കാരില്‍ പ്രിതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു. ഗോവ മുഖ്യമന്ത്രിയായിരിക്കെയാണ് പരീക്കറെ ഡല്‍ഹിയിലേക്ക് നരേന്ദ്രമോഡി വിളിച്ചത്.
1955 ഡിസംബര്‍ 13ന് ഗോവയിലെ മാപുസയിലാണ് ജനനം. മെറ്റലാര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ മുംബയ് ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍, അഭിജിത്ത് എന്നിവര്‍ മക്കളാണ്.
ചികിത്സ തുടരുന്നതിനിടയിലും നിയമസഭയിലെത്തിയിരുന്നു പരീക്കര്‍. 1994ലാണ് ആദ്യമായി നിയമസഭാംഗമായത്. 2000 ഒക്ടോബറില്‍ ബി.ജെ.പി ആദ്യമായി ഗോവയില്‍ ഭരണത്തി. അന്ന് മുഖ്യമന്ത്രിസ്ഥാനം പീരരക്കര്‍ക്കായിരുന്നു.
2002 ഫെബവരിയില്‍ നിയസഭ പിരിച്ചുവിട്ടു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിനൊടുവില്‍ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2005–ല്‍ ഭരണം നഷ്ടപ്പെട്ടു.
2012–ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 2014ല്‍ മുഖ്യമന്ത്രിപദം വിട്ട് കേന്ദ്രപ്രതിരോധമന്ത്രി പദത്തിലേക്ക്. ി. 2017 മാര്‍ച്ചില്‍ മുഖ്യമന്തിസ്ഥാനം ഏറ്റെടുക്കാനായി പ്രതിരോധ മന്ത്രി പദം രാജിവച്ചു വീണ്ടും ഗോവയിലേക്കെത്തി. ഇതിനകം രോഗം കലശലാവുകയും ചികിത്സയ്ക്കായി ദീര്‍ഘകാലം അമേരിക്കയില്‍ ചെലവഴിക്കുകയും ചെയ്തു.
പരീക്കറുടെ നിര്യാണത്തോടെ ഗോവയില്‍ ബിജെപി നേരിടുന്നത് വലിയൊരു ശൂന്യതയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ പരീക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Goa chief minister Manohar Parrikar died at his Panaji residence on Sunday evening just over a year after he was detected with cancer. He was 63. “Extremely sorry to hear of the passing of Shri Manohar Parrikar, Chief Minister of Goa, after an illness borne with fortitude and dignity,” President Ram Nath Kovind tweeted. Hours earlier, Parrikar’s office had tweeted that his condition was “extremely critical” and “doctors are trying their best”. Parrikar was suffering from advanced pancreatic cancer and had been in and out of hospitals in Goa, Mumbai, New York and New Delhi over the past year.
Keywords: Goa chief minister, Manohar Parrikar, Panaji, Goa, President Ram Nath Kovind, Mumbai, New York and New Delhi
COMMENTS