ബംഗളൂരു: കന്നഡ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. കെംപഗൗഡ അന്താരാഷ്ട്ര വിമ...
ബംഗളൂരു: കന്നഡ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ സുമേര ബാനു(28), മകള്‍ അയേര ബാനു (5) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂത്തമകള്‍ സൈനബ് ബാനുവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന് പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
യെലഹങ്ക സ്വദേശിനിയായ സുമേര ബാനുവും ഭര്‍ത്താവും കുട്ടികളുമൊത്ത് കാറില്‍ പുലര്‍ച്ചെ 3.30 ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനെ തുടര്‍ന്ന് ഗാതാഗതക്കുരുക്ക് ഉണ്ടായപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു ഇവര്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ശരീരം ചിന്നിച്ചിതറുകയായിരുന്നു.
മരണത്തിനു കാരണമായവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം അനുമതിയില്ലാതെയാണ് ഇവിടെ ഷൂട്ടിങ് നടത്തിയിരുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു.
ചേതന്‍, ചിരഞ്ജീവി സര്‍ജ, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരഭിനയിക്കുന്ന വി.സമുദ്ര സംവിധാനം ചെയ്യുന്ന രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇവിടെ നടന്നിരുന്നത്.
Keywords: Cinema, Shooting, Cylinder blast, 2 people died

COMMENTS