ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗരാജ്യങ്ങള്‍ക്ക് കൈമ...
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗരാജ്യങ്ങള്‍ക്ക് കൈമാറി. ചൈന ഉള്‍പ്പടെയുള്ള സുരക്ഷാ സമിതിയിലെ അംഗങ്ങള്‍ക്കാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയിരിക്കുന്നത്.
ജമ്മുവിലെ ജെയ്ഷെ ഭീകരവാദികളും പാകിസ്ഥാനിലെ ജെയ്ഷെ ഭീകരവാദികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഒപ്പം അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്കിയ തെളിവുകളുമുണ്ട്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയുള്ള ഇന്ത്യയുടെ നടപടി ശ്രദ്ധേയമാണ്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ മൂന്നു രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ സുരക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഈ പ്രമേയത്തില്‍ നിലപാട് അറിയിക്കാന്‍ മാര്‍ച്ച് 13 വരെ സമയമുണ്ട്.
Keywords: Masood Azhar, Pulwama, Jammu Kasmir, India, Evidence

COMMENTS