ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാന പ്രഖ്യാപനത്തെ വിമര്‍ശിച്ച നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നീ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാന പ്രഖ്യാപനത്തെ വിമര്‍ശിച്ച നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മാസവരുമാന പദ്ധതിയായ ന്യൂതം ആയ് യോജന പദ്ധതിയെ വിമര്‍ശിച്ചതിനാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകര്‍ക്കുമെന്നാണ് രാജീവ് കുമാര്‍ വിമര്‍ശിച്ചത്.
സംഭവത്തില്‍ രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന വ്യക്തി ബി.ജെ.പി അനുകൂലമായി പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.
Keywords: Congress, Election commission, Notice, Rahul Gandhi

COMMENTS