കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയോട്ടി അടിച്ചുതകര്‍ത്ത പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലായിരുന്ന...
കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയോട്ടി അടിച്ചുതകര്‍ത്ത പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ പങ്കാളിയാണ് ഇയാള്‍.
ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് എഴുവയസുള്ള മൂത്തകുട്ടിയെ കിരതാന് അതിക്രൂരമായി മദ്ദിച്ചത്. ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചു കിടത്തേണ്ട ചുമതല ഏഴു വയസ്സുള്ള മൂത്ത കുട്ടിക്കായിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് അതിക്രൂരമായ പീഡനം. മൂത്രമൊഴിച്ചുപോയതിന് നാലു വയസ്സുകാരന്റെ പല്ല് അടിച്ചുകൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കിടക്കയില്‍ കിടന്ന ഏഴുവയസുകാരനെ ആദ്യം വടിക്ക് അടിച്ചു. അതിനു ശേഷം നടുവിനു ചവിട്ടി തെറിപ്പിക്കുകയായിരുന്നു. കുട്ടി ഭിത്തിയില്‍ തലയടിച്ചു അലമാരയ്ക്കിടയില്‍ വീണ് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവരികയായിരുന്നു.
ഇത്രയും ഗുരുതരനിലയിലായിട്ടും കുട്ടിയെ അവിടെയിട്ടും മര്‍ദ്ദിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ സോഫയില്‍ നിന്നു വീണുവെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. മുറിവില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇളയ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിക്കു ശേഷം കുട്ടിയുടെ അമ്മുമ്മയ്ക്കൊപ്പം വിട്ടു.
പ്രതി അരുണ്‍ ആനന്ദ് കൊലക്കേസില്‍ ജയിലിലായിരുന്നു. തെളിവുകള്‍ ശക്തമല്ലാത്തതിനാല് പിന്നീട് ഇയാള്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടു.
കുട്ടികളുടെ അച്ഛന് എട്ടു മാസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി പിന്നീട് ഈ വീട്ടില്‍ താമസമായി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുട്ടികളെയും അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.
COMMENTS