കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചെന്ന പിസി ജ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചെന്ന പിസി ജോര്‍ജിന് കോടതിയുടെ രൂക്ഷ വിമര്‍ശനം.
സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് പിസി ജോര്‍ജ് ഇത്തരമൊരു പരാമര്‍ശം നടത്തുമോയെന്ന് കോടതി പി.സി ജോര്‍ജിനോട് ചോദിച്ചു.
ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നതെന്നും പിസി ജോര്‍ജിനോടു കോടതി ചോദിച്ചു.
നടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന പിസി ജോര്‍ജിന്റെ ആവശ്യം കോടതി തള്ളിയതോടെ അദ്ദേഹം ഹര്‍ജി പിന്‍വലിച്ചു.
COMMENTS