ന്യൂഡല്‍ഹി: തമ്മിലടി തീരാത്തതിനാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ മാത്രമേ കോണ്‍ഗ്...
ന്യൂഡല്‍ഹി: തമ്മിലടി തീരാത്തതിനാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിക്കായുള്ളൂ.
തര്‍ക്കം തീരാത്തതിനാല്‍ വയനാട്, ആലപ്പുഴ, ആറ്റിങ്ങള്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സ്ഥാനാര്‍ത്ഥികളില്‍ കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എത്തിയപ്പോള്‍ എറണാകുളത്ത് ഏഴു തവണ വിജയിച്ച കെവി തോമസിനെ മാറ്റി ഹൈബി ഈഡന് എംഎല്‍എയ്ക്കു സ്ഥാനം നല്കി.
കാസര്‍കോട്ട് അവസാന നിമിഷം വരെ കേട്ടിരുന്ന വി. സുബരയ്യയുടെ പേരു വെട്ടിയാണ് ഉണ്ണിത്താനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മണ്ഡലം പിടിക്കാന്‍ ചുറുചുറുക്കുള്ളയാള് വേണമെന്ന കാരണം പറഞ്ഞാണ് ഉണ്ണിത്താന് സീറ്റ് നല്‍കിയിരിക്കുന്നത്.
യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് സ്ഥാനാര്‍ഥി പട്ടിക. ഹൈബി ഈഡനെ കൂടാതെ, ഡീന്‍ കുര്യാക്കോസ്, ടി.എന്‍. പ്രതാപന്, രമ്യാ ഹരിദാസ് തുടങ്ങിയ യുവാക്കള്‍ക്കും സീറ്റ് ലഭിച്ചു.
സ്ഥാനാര്‍ത്ഥികള്‍:
തിരുവനന്തപുരം- ശശി തരൂര്‍
പത്തനംതിട്ട- ആന്റോ ആന്റണി
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
എറണാകുളം-ഹൈബി ഈഡന്
ചാലക്കുടി-ബെന്നി ബെഹനാന്
തൃശൂര്‍-ടി.എന്‍. പ്രതാപന്
ആലത്തൂര്‍-രമ്യാ ഹരിദാസ്
പാലക്കാട്-വി.കെ. ശ്രീകണ്ഠന്
കോഴിക്കോട്എം.കെ. രാഘവന്
കണ്ണൂര്‍-കെ. സുധാകരന്
കാസര്‍കോഡ്-രാജ്മോഹന്‍ ഉണ്ണിത്താന്
COMMENTS