ന്യൂഡല്‍ഹി: ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്...
ന്യൂഡല്‍ഹി: ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വാദ്ര 23,000 പേജുള്ള മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടിയ എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റ് ഇതിനായി അഞ്ചു ദിവസത്തെ സമയം ചോദിച്ചിരിക്കുകയാണ്.
ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നുകാട്ടി കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്.
കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മയേയും ജയ്പ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാലുപേരുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.
Keywords: Robert Vadra, Delhi court, Enforcement, Case

COMMENTS