തിരുവനന്തപുരം: പെണ്‍കരുത്തിന്റെ പ്രതീകമായി കേരളത്തിലങ്ങോളമിങ്ങോളം വനിതാ മതില് ഉയര്‍ന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ...
തിരുവനന്തപുരം: പെണ്‍കരുത്തിന്റെ പ്രതീകമായി കേരളത്തിലങ്ങോളമിങ്ങോളം വനിതാ മതില് ഉയര്‍ന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയായിരുന്നു മതില്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തെ വെള്ളയമ്പലം വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ലക്ഷക്കണക്കിനു വനിതകള്‍ തോളോടുതോള്‍ ചേര്‍ന്നുനിന്നത്.
റിഹേഴ്സലിനുശേഷമായിരുന്നു മതില്. റോഡിന് ഇടതുവശത്തായിരുന്നു സ്ത്രീകള്‍ നിരന്നത്. മന്ത്രി കെ.കെ.ശൈലജയായിരുന്നു ആദ്യ കണ്ണി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയായി.
പതിനഞ്ചു മിനിറ്റാണ് മതില് പോലെ സ്ത്രീശക്തി അണിനിരന്നത്. തുടര്‍ന്ന് മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി. വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടന്നു.
ദേശീയപാതയോടു ചേര്‍ന്നു വരാത്ത വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മതില് സൃഷ്ടിക്കപ്പെട്ടില്ല. പക്ഷേ, ഇവിടെനിന്നുള്ള സ്ത്രീകളും പലേടത്തും മതിലില്‍ കണ്ണികളായി.
Keywords: Vanitha Mathil, CPM, LDF
COMMENTS