ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ തടഞ്ഞ് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ...
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ തടഞ്ഞ് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിഷേധ സൂചകമായി കൈകളില്‍ കറുത്ത റിബണ്‍ കെട്ടി കേരളത്തില്‍ നടത്തുന്ന കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിച്ചതാണ് സോണിയ ഗാന്ധി തടഞ്ഞത്.
ഈ വിഷയത്തിലുള്ള പ്രതിഷേധം പ്രാദേശിക തലത്തില്‍ മാത്രം മതിയെന്നും അവര്‍ വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്വീകരിച്ചിട്ടുള്ളത്.
ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും അതിനാല്‍ ഇത് പാടില്ലെന്നും സോണിയ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായി ഓഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനാവൂയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.
Keywords: Sonia Gandhi, M.Ps, Sabarimala issue, Rahul Gandhi, Loksabha

COMMENTS