തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെയുള്ള സമരം ശക്തമാക്കാനുറച്ച് ബി.ജെ.പി. ഇതിനായി ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കും. ...
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെയുള്ള സമരം ശക്തമാക്കാനുറച്ച് ബി.ജെ.പി. ഇതിനായി ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കും.
ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഈ മാസം രണ്ടു പ്രാവശ്യം കേരളത്തിലെത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി രണ്ടു പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ മാസം15 ന് ദേശീയപാത ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് നടക്കുന്ന ബി.ജെ.പി പൊതുസമ്മേളനത്തിലാണ് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ സമാപനസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
അടുത്തു തന്നെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. അദ്ദേഹം അടുത്ത മാസം എത്തുമെന്നാണ് സൂചന.
ഈ മാസം 18-ാം തീയതി സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ശബരിമല കര്‍മ്മസമിതിയെയും ആര്‍.എസ്.എസിനെയും ഒപ്പം കൂട്ടി വന്‍ജനപങ്കാളിത്തം ഉറപ്പാക്കുക വഴി വരുന്ന തിരഞ്ഞെടുപ്പാണ് ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്.
Keywords: Prime minister, B.J.P, Election, Sabarimala issue, Amith Shah

COMMENTS