ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം കഴിച്ച് ഒരാള്‍ മരിച്ചു. പതിനൊന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ...
ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം കഴിച്ച് ഒരാള്‍ മരിച്ചു. പതിനൊന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്.
ചിക്കബെല്ലാപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്. കവിതയുടെ മക്കളാണ് അവശനിലയില്‍ ആശുപത്രിയിലുള്ളത്. സംഭവത്തില്‍ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദമാണ് കഴിച്ചത്. പ്രസാദം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസാദം വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറില്‍ വിഷം കലര്‍ന്ന പ്രസാദം കഴിച്ച് 17 മരിച്ചിരുന്നു.
Summary: one died after eating prasadam in karnataka temple

COMMENTS