മെല്‍ബണ്‍: ഫൈനലിനു സമാനമായ മെല്‍ബണ്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര നേടി വിരാട് കോലിയും കൂട്ടരും. ടെസ...
മെല്‍ബണ്‍: ഫൈനലിനു സമാനമായ മെല്‍ബണ്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര നേടി വിരാട് കോലിയും കൂട്ടരും. ടെസ്റ്റ് പരമ്പര ജയിച്ചതിനു പിന്നാലെയാണ് ടീം ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ഏകദിന പരമ്പര ജയിക്കുന്നത്.
ഏകദിന പരമ്പരയുടെ താരം മുന്‍ ക്യാപ്ടന് സാക്ഷാല്‍ എംഎസ് ധോണി തന്നെയാണ്. ഈ കളിയിലും ഫിനിഷറുടെ ജോലി നന്നായി ചെയ്തുകൊണ്ട്, പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്നു തെളിയിച്ചാണ് ധോണി ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമായ പിച്ചില്‍ 114 പന്തില്‍ ധോണി നേടിയ 87 റണ്‍സാണ് ഇന്ത്യയുടെ ജയത്തിന്റെ നെടുന്തൂണായത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 230 റണ്‍സ് ലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ മറികടന്നു. കേദാര്‍ ജാദവ് (61) ധോണിക്ക് ഉറച്ച പിന്തുണ കൊടുത്തു വിജയം കൈയെത്തിപ്പിടിച്ചു.
ക്യാപ്ടന് വിരാട് കോലി(46) യും തന്റേതായ സംഭാവന നല്കി. ഇന്ത്യക്ക് 15 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ (9)യെ നഷ്ടമായി. പിന്നാലെ ശിഖര്‍ ധവാനും (23) പുറത്തായി. ഇതോടെ ഇന്ത്യ ഒന്നു പതറി.
പക്ഷേ, പിന്നീട് ഒത്തുച്ചേര്‍ന്ന വിരാട് കോലി-എംഎസ് ധോണി സഖ്യം ഇന്ത്യയെ പതുക്കെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു.
ഈ കൂട്ടുകെട്ട് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, കോലിയെ റിച്ചാര്ഡ്സണ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും അങ്കലാപ്പായി. പക്ഷേ, വീണുകിട്ടിയ അവസരവുമായി എത്തിയ കേദാര്‍ ജാദവ്, ധോണിക്കൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു.
യൂസ്വേന്ദ്ര ചഹലിന്റെ ഗംഭീര ബൗളങ്ങാണ് ആതിഥേയരെ 230ന് ഒതുക്കാന്‍ സഹായകമായത്. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. കഴിഞ്ഞ രണ്ടു കളികളിലും വാട്ടര്‍ ബോയി ആയി നിന്ന ചഹല്‍ കിട്ടിയ അവസരം നന്നായി മുതലെടുത്തു.
ഏകദിനത്തില്‍ ചഹലിന്റെ മികച്ച പ്രകടനമാണിത്.
ഭുവേശ്വര് കുമാറും മുഹമ്മദ് ഷമയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി തങ്ങളുടെ റോള്‍ ഭംഗിയാക്കി.
58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ്കോമ്പാണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍.
Keywords: Virat Kohli, Indian cricketer, consecutive centuries, ODI?cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory, Sachin Tendulkar , TeamIndia, BCCI, M Stoinis, K Jadhav, Mahendra Singh Dhoni
COMMENTS