ഹൈദരാബാദ്: ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ കയറ്റിയത് അങ്ങേയറ്റം ഭീരുത്വമായ നടപടിയാണെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന...
ഹൈദരാബാദ്: ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ കയറ്റിയത് അങ്ങേയറ്റം ഭീരുത്വമായ നടപടിയാണെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍.
പാതിരാത്രിയില്‍ ആര്‍ക്ക് വേണമെങ്കിലും ഇതുപോലെ ചെയ്യാന്‍ സാധിക്കുമെന്നും സ്ത്രീ പ്രവേശനം രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി വിധിക്ക് ശേഷവും ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരുന്നതാണെന്നും അത് നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയില്‍ നിലനില്‍ക്കുന്നത് പാരമ്പര്യമായി പുലര്‍ത്തിവരുന്ന ആചാരമാണെന്നും അതില്‍ ഭരണഘടനാപരമായി ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിഖുകാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങി എല്ലാ മതസ്ഥര്‍ക്കും അവരുടേതായ ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ടെന്നും അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നില്ലെന്നും ഹിന്ദു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അത് സാവധാനത്തിലാണ് നടക്കുന്നതെന്നും അടുത്തിടെ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ച അദ്ദേഹം വ്യക്തമാക്കി.
Keywords: G.Madhavan nair, Sabarimala, Supreme court, B.J.P

COMMENTS