കൊച്ചി: അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും വിവാദമായ സിനിമയാണ് ഒടിയന്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിട്ടും റിലീസായപ്പോള...
കൊച്ചി: അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വച്ച് ഏറ്റവും വിവാദമായ സിനിമയാണ് ഒടിയന്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിട്ടും റിലീസായപ്പോള്‍ മുതല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് അവരില്‍ നിന്നും ഉണ്ടായത്.
മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ചിത്രത്തിന് അത്ര വലിയ പ്രചരണമാണ് സംവിധായകനും മറ്റുള്ളവരും നടത്തിയത്. പ്രതീക്ഷയ്ക്കൊപ്പം ചിത്രം എത്താത്തതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും സംവിധായകന് ശ്രീകുമാര്‍ മേനോന് പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യര്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. ഒടിയനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദിയും ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതിലുള്ള സന്തോഷവുമാണ് മഞ്ജു പ്രകടിപ്പിച്ചിരിക്കുന്നത്.
തന്റെ പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അറിഞ്ഞെന്നും അതോടൊപ്പം വിമര്‍ശനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും രണ്ടിനെയും ഒരുപോലെ സ്വീകരിക്കുന്നതായും മഞ്ജു വ്യക്തമാക്കി.
ചിത്രം വിജയിപ്പിച്ച എല്ലാവര്ക്കും നന്ദിയെന്നും ഇനിയും ഒടിയന് കാണാത്തവര്‍ കാണണമെന്നും വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന് മുന്നേറട്ടെയെന്നുമാണ് മഞ്ജു കുറിച്ചിരിക്കുന്നത്.
Keywords: Manju Warrier, Odiyan, Facebook post, Srikumar Menon

COMMENTS