Aljo K Joseph സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പിടിയിലായ ഇടനിലക്കാരന് ബ്...
Aljo K Joseph
സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പിടിയിലായ ഇടനിലക്കാരന് ബ്രിട്ടീഷ് പൗരന് ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടി ഹാജരായ മലയാളി അഭിഭാഷകന് അല്‍ജോ കെ. ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി.
വക്കാലത്ത് ഏല്ക്കുന്നതിനു മുന്‍പ് പ്രസ്ഥാനവുമായി ആലോചിച്ചില്ലെന്ന കാരണത്താലാണ് പുറത്താക്കുന്നതെന്ന് യൂത്തു കോണ്‍ഗ്രസിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവാരു പറഞ്ഞു.
വ്യക്തിപരമായാണ് മിഷേലിനു വേണ്ടി അല്‍ജോ ഹാജരായത്. ഇത്തരം നടപടികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കില്ല. യൂത്തു കോണ്‍ഗ്രസിന്റെ നിയമ വിഭാഗം ചുമതലയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും നീക്കുകയാണെന്നും കൃഷ്ണ അല്ലവാരു ട്വീറ്റ് ചെയ്തു.
ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടിയാണ് അല്‍ജോ ഹാജരായത്. മിഷേലിനെ കോടതി അഞ്ചു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇന്നു വൈകിട്ടാണ് മിഷേലിനെ കോടതിയില്‍ ഹാജരാക്കിയത്.
ചോദ്യം ചെയ്യാന്‍ 14 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും അഞ്ചു ദിവസമാണ് കോടതി അനുവദിച്ചത്. എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ മിഷേലിന് തന്റെ അഭിഭാഷകനെ കാണാന്‍ കോടതി അനുവാദവും കൊടുത്തു. രാവിലെ ഒരു മണിക്കൂറും വൈകുന്നേരം ഒരു മണിക്കൂറും മിഷേലിന് അഭിഭാഷകനെ കാണാം.
വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 അഗസ്റ്റ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതു സംബന്ധിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറാണ് വിവാദമായത്. ഇതില്‍ 450 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇതൊരു വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
യുഎഇയില്‍ നിന്നാണ് മിഷേലിനെ ഇന്ത്യയ്ക്കു വിട്ടുകിട്ടിയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടാണ് മിഷേലിനെ ഇന്ത്യക്കു വിട്ടുനല്കിച്ചയത്.
കഴിഞ്ഞ വര്‍ഷമാണ് മിഷേല്‍ യുഎഇയില്‍ അറസ്റ്റിലായത്. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പ്രകാരമായിരുന്നു അറസ്റ്റ്. അന്നുമുതല്‍ മിഷേലിനെ വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. ഇദ്ദേഹത്തെ വിട്ടുകൊടുക്കുന്നതിന് ബ്രിട്ടീഷ് ഭരണകൂടം എതിരായിരുന്നു. അവരുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് മിഷേലിനെ മോഡി ഭരണകൂടം സ്വന്തമാക്കിയത്. ഇതോടെ, വലിയൊരു രാഷ്ട്രീയ ആയുധമാണ് ബിജെപിക്കു കൈവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കു പലര്‍ക്കുമെതിരേ പറയാന്‍ മിഷേലിനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Aljo K Joseph appeared in his personal capacity. He did not consult the Youth Congress before appearing in the case. IYC does NOT endorse such actions. IYC has removed Aljo Joseph from IYC’s Legal Department and expelled him from the party with immediate effect.— Krishna Allavaru (@Allavaru) December 5, 2018
Keywords: Aljo K Joseph, Christian Michel, CBI, Custody, VVIP chopper case, AgustaWestland, Delhi cour, Youth Congres, IYC, Legal Department, Indian National Congress, Congress Party, Krishna allavaru, Akbar Road
COMMENTS