തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവം നടന്ന സ്ഥലത്ത് സനലിന്റെ കുടുംബം ഉപവാസം ആരംഭിച്ചു. കേസിലെ പ്രതി ഡി.വൈ.എ...
സനലിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും നാട്ടുകാരും അടക്കം നിരവധി പേര് ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊലപാതകം നടന്നിട്ട് ഏഴു ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
അതിനിടെ ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിന് മുന്നിലേക്ക് മനപ്പൂര്‍വം തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: Neyyattinkara murder, Sanal Kumar's family, V.M Sudheeran, Crime branch
COMMENTS