കൊച്ചി: യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ ശബരിമലയിലെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച രഹ്ന ഫാത്തിമയെ അറസ്റ്റു ചെയ്തതിനു പി...
കൊച്ചി: യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ ശബരിമലയിലെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച രഹ്ന ഫാത്തിമയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.
പത്തനംതിട്ട പൊലീസാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ബി.എസ്.എന്‍.എല്‍ ടെലികോം ടെക്നീഷ്യനാണ് രഹ്ന. ജീവനക്കാര്‍ നടത്തുന്ന വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയല്ലെന്ന് നേരത്തെ തന്നെ ബി.എസ്.എന്‍.എല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ നിന്നാണ് രഹ്നയെ അറസ്റ്റുചെയ്തത്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫേസ് ബുക്കില്‍ പോസ്റ്റിട്ടെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോന് നല്കിയ പരാതിയിലാമ് അറസ്റ്റ്.
ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരമാണ് അറസ്റ്റ്. രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെതുടര്‍ന്ന് പൊലീസ് അകമ്പടിയോടെ രഹ്ന സന്നിധാനം വരെ എത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ചു പോരുകയായിരുന്നു.
Keywords: Sabarimala, Lord Ayyappa, Rahna Fatima, Arrest, BSNL
COMMENTS