പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ രണ്ട് രജത മയൂര പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള സിനിമ. രണ്ടു പുരസ്കാരങ്ങളും ഒരേ സിനിമയ്ക്ക് തന...
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ രണ്ട് രജത മയൂര പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള സിനിമ. രണ്ടു പുരസ്കാരങ്ങളും ഒരേ സിനിമയ്ക്ക് തന്നെയാണ് ലഭിച്ചത്.
ഈ മ യൗ എന്ന ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷവും മലയാളസിനിമയ്ക്ക് ഇതേ പുരസ്കാരം ലഭിച്ചിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് നടി പാര്‍വതി രജത മയൂരം പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ലിജോ ജോസ് പെല്ലിശേരിക്ക് 15 ലക്ഷം രൂപയും ചെമ്പന്‍ വിനോദിന് പത്തു ലക്ഷം രൂപയുമാണ് സമ്മാനത്തുക.
വെന്‍ ദ ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ ഫിലിപ്പീന്‍സ് ചിത്രം റെസ്പെറ്റോ ഒരുക്കിയ ആല്‍ബര്‍ട്ടോ മോണ്ടെറാസാണ് മികച്ച നവാഗത സംവിധായകന്.
Keywords: Goa film festival, Chemban Vinod, Lijo Jose Pellissery

COMMENTS