ഗുവാഹത്തി: 322 റണ്‍സെടുത്ത് വിരട്ടിയ വെസ്റ്റ് ഇന്‍ഡീസിനെ അക്ഷരാര്‍ത്ഥത്തില്‍ കശക്കിയെറിഞ്ഞ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റ് ജയം...
ഗുവാഹത്തി: 322 റണ്‍സെടുത്ത് വിരട്ടിയ വെസ്റ്റ് ഇന്‍ഡീസിനെ അക്ഷരാര്‍ത്ഥത്തില്‍ കശക്കിയെറിഞ്ഞ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കി.
ക്യാപ്റ്റന്‍ വിരാട് കോലിയും 140 (107) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 152 (117) ചേര്‍ന്നു റെക്കോഡ് കൂട്ടുകെട്ടോടെയാണ് ആതിഥേയരെ അടിച്ചു പഞ്ചറാക്കിയത്. 21 ബൗണ്ടറിയും രണ്ടു സിക്‌സും പറത്തിക്കൊണ്ടായിരുന്നു കോലി 140 റണ്‍സെടുത്തത്. രോഹിതിന്റെ ഇന്നിംഗ്‌സിലാകട്ടെ 15 ഫോറും എട്ടു സിക്‌സുകളും നിറംചാര്‍ത്തി.
ഏകദിനത്തില്‍ വിരാട് കോലി കുറിക്കുന്ന മുപ്പത്താറാമത്തെ സെഞ്ചുറിയാണിത്. സെഞ്ചുറി വേട്ടയില്‍ ക്യാപ്ടന്‍ കോലിക്കു മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ റിക്കി പോണ്ടിംഗ് മാത്രം. വിരാട് കോലിയാകട്ടെ ഇരുപതാം സെഞ്ചുറിയാണ് നേടിയിരിക്കുന്നത്.
256 റണ്‍സ് ടീം സ്‌കോറില്‍ നില്‍ക്കെ ദേവേന്ദ്ര ബിഷൂവിനെ കയറിക്കളിക്കാനുള്ള കോലിയും ശ്രമം പിഴച്ചു. കോഹ്‌ലിയെ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റംപു ചെയ്ത് മടക്കുകയായിരുന്നു.
പത്തു റണ്‍ മാത്രം സ്‌കോര്‍ ബോര്‍ഡില്‍ കുറിക്കപ്പെട്ട വേളയില്‍ ശിഖര്‍ ധവാന്‍ വീണു. നാലു റണ്‍ മാത്രമെടുത്ത ധവാനെ തോമസ് ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു. ഇന്ത്യ വന്‍ പരാജയത്തിലേക്കു കൂപ്പു കുത്താന്‍ പോവുകയാണോ എന്ന ഭയം മുളയിട്ട നിമിഷമായിരുന്നു അത്. 43–ാം ഓവറിന്റെ ആദ്യ പന്തില്‍ വിജയം ഇന്ത്യയുടെ പക്ഷം ചേരുന്ന കാഴ്ചയാണ് കാണാനായത്.
പിന്നീട് ഒത്തു ചേര്‍ന്ന് ക്യാപ്ടനും വൈസ് ക്യാപ്ടനും ഉറഞ്ഞു തുള്ളിയപ്പോള്‍ വിന്‍ഡീസിനു കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു.
യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ സെഞ്ചുറി 106 (78)യായിരുന്നു വിന്‍ഡീസ് ബാറ്റിംഗ് വേളയിലെ തിളക്കമാര്‍ന്ന കാഴ്ച. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് വിന്‍ഡീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തത്.
COMMENTS