മുംബൈ: പത്മാവതിനുശേഷം മറ്റൊരു കരുത്തുറ്റ കഥാപാത്രമായി ദീപിക പദുകോണ്‍ എത്തുന്നു. മേഘന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ആസിഡ് ആക്രമണത്തെ അതിജീ...
മുംബൈ: പത്മാവതിനുശേഷം മറ്റൊരു കരുത്തുറ്റ കഥാപാത്രമായി ദീപിക പദുകോണ്‍ എത്തുന്നു. മേഘന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രത്തിലാണ് ദീപിക നായികയാകുന്നത്.
പതിനഞ്ചാം വയസ്സില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി പിന്നീട് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയാവുകയും അതിനുശേഷം ബോധവത്കരണ പരിപാടികളും കാമ്പെയ്നുകളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2014 മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത എന്ന പുരസ്കാരവും അവര്‍ ഏറ്റുവാങ്ങി.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയായതിനാലാണ് താനിത് ഏറ്റെടുത്തതെന്നു പറഞ്ഞ ദീപിക ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയാണ്.

COMMENTS