കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നടന്‍ കുഞ്ചാക്കോ ബോബന് നേരേ വധശ്രമം. കേസില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ...
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നടന്‍ കുഞ്ചാക്കോ ബോബന് നേരേ വധശ്രമം. കേസില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ അഞ്ചിന് രാത്രിയില്‍ ഷൂട്ടിങ്ങിനായി കണ്ണൂരേക്ക് പോകാനായി ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്ന കുഞ്ചോക്കോ ബോബന് അടുത്തെത്തിയ ഒരു യുവാവ് അസഭ്യവര്‍ഷം ചൊരിയുകയും കയ്യില്‍ ഉണ്ടായിരുന്ന വാളോങ്ങി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.
കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ പാലക്കാട് റെയില്‍വേ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ പൊലീസ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ വഴി പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയും അയാള്‍ക്കെതിരെ വധശ്രമത്തിന് കേസടുക്കുകയുമായിരുന്നു.

COMMENTS