കാക്കനാട്: സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡ് നീക്കംചെയ്യാനെത്തിയ നഗരസഭാ തൊഴിലാളികളെ വിരട്ടിയോടിച്ച് നടന്‍ സിദ്ദിഖ്. ...
കാക്കനാട്: സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡ് നീക്കംചെയ്യാനെത്തിയ നഗരസഭാ തൊഴിലാളികളെ വിരട്ടിയോടിച്ച് നടന്‍ സിദ്ദിഖ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
മറ്റു ബോര്‍ഡുകള്‍ നീക്കുന്നതിനൊപ്പം സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ പരസ്യബോര്‍ഡും നഗരസഭാ തൊഴിലാളികള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്ത് കുതിച്ചെത്തിയ സിദ്ദിഖ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കോടതി ഉത്തരവ് കാട്ടിയപ്പോള്‍ സിദ്ദിഖ് സാവകാശം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സാവകാശം നല്‍കുന്നതിനെ നാട്ടുകാര്‍ എതിര്‍ക്കുകയും സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് നാട്ടുകാരെ ശാന്തരാക്കുകയും പിന്നീട് നടന്റെ ആള്‍ക്കാര്‍ ബോര്‍ഡ് മാറ്റുകയുമായിരുന്നു.

COMMENTS