ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന...
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയിരിക്കുന്നത്.
ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നതായിരുന്നു സര്‍ക്കാരിന്റെ വാദം.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ മെഡിക്കല്‍ പ്രവേശന സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നു.

COMMENTS