ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുമായി സുപ്രീംകോടതി. ഹാരിസണ്‍ ഉള്‍പ്പടെയുള്ള പ്ലാന്റേഷനുകളുടെ കൈവശമുണ്ടായിരുന്ന 38,000...
ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുമായി സുപ്രീംകോടതി. ഹാരിസണ്‍ ഉള്‍പ്പടെയുള്ള പ്ലാന്റേഷനുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹര്‍ജിയാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അപ്പാടെ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂമിയുടെ മേല്‍ നടപടി സ്വീകരിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

COMMENTS