കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ പൊലീസിന്റെ അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പര...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ പൊലീസിന്റെ അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിയില്‍ അറസ്റ്റ് ഉണ്ടാകുന്നില്ല, അന്വേഷണം നീണ്ടുപോകുന്നു എന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്രകാരം നിരീക്ഷണം നടത്തിയത്.
പഴയ കേസായതിനാല്‍ കാലതാമസമുണ്ടാകുമെന്നും പൊലീസ് തെളിവ് ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന പേടി വേണ്ടെന്നും അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ഈ കേസ് സംബന്ധിച്ച സത്യവാങ്മൂലം അന്വേഷണസംഘം കോടതിയില്‍ രാവിലെ തന്നെ സമര്‍പ്പിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി. കേസ് വീണ്ടും ഈ മാസം 24 ന് പരിഗണിക്കും.

COMMENTS