തിരുവനന്തപുരം: ആധുനിക ജീവിതത്തിലെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബര്‍ സുരക്ഷയെന്ന് നടന്‍ ഫഹദ് ഫാസില്‍. സൈബര്‍ സുരക്ഷയെ സംബന്ധി...
തിരുവനന്തപുരം: ആധുനിക ജീവിതത്തിലെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബര്‍ സുരക്ഷയെന്ന് നടന്‍ ഫഹദ് ഫാസില്‍. സൈബര്‍ സുരക്ഷയെ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനമായ കൊക്കൂണ്‍ 11 ന്റെ പ്രചരണത്തിനായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എത്തിയതായിരുന്നു താരദമ്പതികളായ ഫഹദും നസ്രിയയും.
പരിപാടിയുടെ ടീസര്‍ വീഡിയോ ഫഹദും നസ്രിയയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ പ്രധാനപ്പെട്ട പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ഇടയ്ക്ക് സദസ്സിനോട് തമാശ പറയാനും ഫഹദ് മടിച്ചില്ല. താന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, നസ്രിയ സംസാരിച്ചോളാമെന്നാണ് പറഞ്ഞിരുന്നതെന്ന് ഫഹദ് പറഞ്ഞു. അപ്പോള്‍ ഇവിടെയെത്തിയപ്പോള്‍ തീരുമാനം മാറ്റിയെന്നും ഇപ്പോള്‍ താനാണ് ഉദ്ഘാടനം ചെയ്തതെന്നും അപ്പോള്‍ നിങ്ങള്‍ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ മറുപടി.
സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ചുള്ള നസ്‌റിയയുടെ സംശയത്തിന് ഫുഡ് ഹോം ഡെലിവെറി ആപ്പുകളുടെ അത്രതന്നെ പ്രാധാന്യമുണ്ട് സൈബര്‍ സെക്യൂരിറ്റിക്ക് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫഹദ് വ്യക്തമാക്കി.

COMMENTS