ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമ പ്രവർത്തകരുടെ മ...
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമ പ്രവർത്തകരുടെ മൈക്ക് ദേഹത്തുതട്ടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയി.
യോഗത്തിനു മുൻപു തന്നെ മാധ്യമ പ്രവർത്തകരെ പിണറായി വിജയൻ ഇറക്കിവിട്ടിരുന്നു. യോഗശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ കൂടിയപ്പോഴാണ് ഒരു മൈക്ക് ദേഹത്തു മുട്ടിയതും പിണറായി ക്ഷുഭിതനായതും.
മാധ്യമ പ്രവർത്തകരെ തട്ടി മാറ്റി പിണറായി കാറിൽ കയറി ഉടൻ തിരുവനന്തപുരത്തിനു പോയി.
തിക്കും തിരക്കും നിമിത്തമാണ് പിണറായിക്കു സംസാരിക്കാൻ കഴിയാതെ പോയതെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ വിശദീകരണം.
കുട്ടനാട്ടിലെ ദുരിതം കാണാൻ കേന്ദ്ര മന്ത്രി എത്തിയിട്ടും അവിടം വരെ പോകാൻ തോന്നാതിരുന്ന മുഖ്യമന്ത്രി വിമാനം കയറി ചെന്നൈയിൽ പോയി കരുണാനിധിയുടെ ക്ഷേമം ആരാഞ്ഞത് വലിയ മാധ്യമ വിമർശനത്തിനിടയാക്കിയിരുന്നു. ആ ചൊര്യക്കാണ് പിണറായി തീർത്തതെന്നാണ് പരക്കെ പറയപ്പെടുന്നത്.

COMMENTS