കൊച്ചി: ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ക്രിസ്തീയ ജീവിത പശ്ചാത്തലത...
കൊച്ചി: ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ക്രിസ്തീയ ജീവിത പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതവും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്.
പ്രശസ്ത എഴുത്തുകാരി സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
സംവിധായകനായ ശ്യാമപ്രസാദിന്റെ മകന് വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ ഒരേ കടല്‍ എന്ന ചിത്രത്തിലാണ് ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.

COMMENTS