തിരുവനന്തപുരം: കശു അണ്ടി വ്യവസയത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് കശുഅണ്ടി വ്യവസായ സംയുക്ത സമരസമതി തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിനു മ...
തിരുവനന്തപുരം: കശു അണ്ടി വ്യവസയത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് കശുഅണ്ടി വ്യവസായ സംയുക്ത സമരസമതി തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണിസമരം നടത്തി.
നൂറിലധികം കശുഅണ്ടി വ്യവസായികളും കുടുബങ്ങളും പങ്കെടുത്ത പട്ടിണി സമരം കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസ്സന് ഉദ്ഘാടനം ചെയ്തു.
കശുഅണ്ടി വ്യവസായികളും കുടുംബങ്ങളും തൊഴിലാളി കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നു കരകയറുന്നതിന് സംയുക്തസമരസമതിക്ക് എല്ലാവിധ പിന്തുണയും പാര്‍ട്ടി നല്‍കുമെന്ന് ഹസ്സന് ഉറപ്പു കൊടുത്തു.
രാജ്യസഭാ എം.പി സുരേഷ് ഗോപിയും സമരത്തിന്റെ ഭാഗമാകാനെത്തി. കശുഅണ്ടി മേഖലയിലെ ഉന്നമനത്തിനുവേണ്ടി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഏറെനാളായി താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ക്യാഷു ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി.
സംയുക്ത സമരസമതിയുടെ ആവശ്യങ്ങള്‍
* കേരളത്തിലെ കശുഅണ്ടി വ്യവസായികള്‍ക്കുമേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്ന ജപ്തി നടപടികള്‍ നിറുത്തിവയ്ക്കണം.Keywords: Cashew Workers, Hunger Strike, Onam Strike
* കേന്ദ്ര-കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു വ്യവസയികള്ക്കു മേല്നടത്തിവരുന്ന റവന്യൂ റിക്കവറി നടപടികള്‍ നിറുത്തിവയ്ക്കണം.
* നോണ്‍ പെര്‍ഫോമിംഗ് അക്കൗണ്ട് ആയിട്ടുള്ള അക്കൗണ്ടുകള്‍ മുഖ്യമന്ത്രിയും ബാങ്കുകളും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം റിവൈവല്‍ പ്ലാന്‍ 2018 മാര്‍ച്ച് 31 സമര്‍പിച്ച ഫാക്ടറികള്‍ക്ക് ഉടന്‍തന്നെ ധനകാര്യസ്ഥാപനങ്ങളെക്കൊണ്ട് വ്യവസായം പുനരുദ്ധരിപ്പിക്കാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
COMMENTS