തിരുവനന്തപുരം: കേരളം പ്രളയദുരിതത്തില്‍പ്പെട്ട് നട്ടംതിരിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ സംഭ...
തിരുവനന്തപുരം: കേരളം പ്രളയദുരിതത്തില്‍പ്പെട്ട് നട്ടംതിരിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടി എന്നതടക്കമുള്ള പ്രചരണങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഇതുകൂടാതെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വീഡിയോകളും പോസ്റ്റുകളും സൈബര്‍ ഡോം നീക്കംചെയ്തു.

COMMENTS